കൊച്ചി: കൊവിഡ് കാലത്തെ ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിലും കൊച്ചി മെട്രോ നിർമ്മാണത്തിൽ വീണ്ടും നിർണായകനേട്ടങ്ങൾ. പേട്ടയിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക് പാത ദീർഘിപ്പിക്കൽ ജോലികളിലെ ആദ്യത്തെ വയഡക്ട് സ്ഥാപിച്ചു. എസ്.എൻ. ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ വരെ നിർമ്മാണത്തിന്റെ കരാറും കൈമാറി. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ (കെ.എം.ആർ.എൽ) നേരിട്ടാണ് ജോലികൾ ചെയ്യിപ്പിക്കുന്നത്.
പാതയും രണ്ട് സ്റ്റേഷനും
ദീർഘിപ്പിക്കലിന്റെ ആദ്യഘട്ട കരാറുകാർ കെ.ഇ.സി - സി.സി.ഇ.സി. സംയുക്ത കമ്പനിയാണ്. പാതയും വടക്കേക്കോട്ട, എസ്.എൻ ജംഗ്ഷൻ എന്നീ സ്റ്റേഷനുകളുമാണ് നിർമ്മിക്കുന്നത്.
രണ്ടാംഘട്ടം ടെൻഡറായി
എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള രണ്ടാംഘട്ടത്തിന്റെ നിർമ്മാണക്കരാറും കെ.ഇ.സി - വി.എൻ.സി ക്കാണ്. പാതയും തൃപ്പൂണിത്തുറ സ്റ്റേഷനുമാണ് രണ്ടാം ഘട്ടം.