വൈപ്പിൻ: മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ നടത്തിയ ദേശവ്യാപക സമരത്തിന്റെ ഭാഗമായി കേരള ജേർണലിസ്റ്റ് യൂണിയൻ കൊച്ചി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറായിയിൽ സത്യാഗ്രഹ സമരം നടത്തി. സമരം ജില്ലാ കമ്മിറ്റിയംഗം പി.ആർ. രമേശ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.കെ.രത്‌നൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. രാജീവ്, ഒ.ആർ. റജി, സി.വി. മനോജ്കുമാർ, ഹരിഗോവിന്ദൻ എന്നിവർ പങ്കെടുത്തു.