ആലുവ: 166 -ാമത് ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിക്കുന്ന പതാക ദിനാചരണം ആഗസ്റ്റ് 17ന് (ചിങ്ങം ഒന്ന്) നടക്കും. യൂണിയൻ ആസ്ഥാനത്ത് പ്രസിഡന്റ് വി. സന്തോഷ് ബാബു പതാക ഉയർത്തും. യൂണിയന് കീഴിലുള്ള 61 ശാഖകളിലും ശ്രീനാരായണീയ ഭവനങ്ങളിലും പതാക ദിനാചരണം പീതപതാക ഉയർത്തും. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ദിനാചരണം നടക്കുകയെന്ന് യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അറിയിച്ചു.