അങ്കമാലി:നാഷ്ണൽ വെൻഷൻ സിസ്റ്റത്തിന്റെ കീഴിലുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാരിൽ നിന്നും പിടിച്ച പണവും കെ. എസ്.ആർ.ടി.സിയുടെ വിഹിതവും എൻ.പി.എസ് അക്കൗണ്ടിൽ നിക്ഷേപിക്കാത്തതിൽ ബി.എം.എസ്. പ്രതിഷേധിച്ചു. 2013 മുതൽ ജീവനക്കാരിൽ നിന്നും പിടിച്ച 77.5 കോടിയും, കെ.എസ്.ആർ.ടി.സിയുടെ വിഹിതവും കൂട്ടി 155 കോടി രൂപയാണ് അടക്കാത്തത്.ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും തൊഴിൽ മന്ത്രിക്കും ലേബർ കമ്മീഷണർക്കും പരാതികൾ നൽകിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ബി.എം.എസിന്റെ നേതൃത്വത്തിൽ ഒപ്പുകൾ ശേഖരിച്ച് പ്രധാനമന്ത്രിക്ക് നൽകുന്നതിന്റെ ഭാഗമായി അങ്കമാലി യൂണിറ്റിൽ ഒപ്പുശേഖരണം നടത്തി.
ഒപ്പ് ശേഖരണം യൂണിറ്റ് സെക്രട്ടറി അരുൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിഷാദ് ബാലൻ , ട്രഷർ പി.കെ ഉണ്ണി, വൈപ്രസിഡന്റ് കെ.വിരജ്ഞിത്ത്, ജോ:സെക്രട്ടറി ടി.എസ്. ധനീഷ് എന്നിവർ സംസാരിച്ചു.