പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല പന്ത്രണ്ട് വർഷമായി സംഘടിപ്പിച്ചു വരുന്ന സ്‌കൂൾതല കലോത്സവം ഇക്കുറി ഓൺലൈനിൽ സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ എട്ടിന് ദേശീയ പതാക ഉയർത്തൽ ചടങ്ങിന് ശേഷം വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. തുടർന്ന് ഇ കലോത്സവം ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരിക്കും പരിപാടികളെന്ന് സെക്രട്ടറി അറിയിച്ചു.