പറവൂർ: മുൻ എം.എൽ.എയും നഗരസഭ ചെയർമാനുമായിരുന്ന കെ.ആർ. വിജയന്റെ ചരമവാർഷിക ദിനത്തോനുബന്ധിച്ചു നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ, സി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ടി. ജയൻ, കെ.എ. അഗസ്റ്റിൻ, പി.എ്. രഞ്ജിത്ത്, ടി.കെ. ഉദയഭാനു തുടങ്ങിയവർ സംസാരിച്ചു.