മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് 11 വാർഡിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് നടപ്പാത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു. 2019-20 സാമ്പത്തിക വർഷത്തെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് സംയോജിത പദ്ധതിയിൽ 3.50-ലക്ഷം രൂപ അനുവദിച്ചാണ് നടപ്പാത നിർമ്മിച്ചത്. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച്, സ്കൂൾ എന്നീ സ്ഥാപനങ്ങളിലേക്കും ആനിക്കാട് പാടശേഖരത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ നടപ്പാത ഉപകരിക്കും. കാലങ്ങളായുള്ള പ്രദേശവാസികളുടെ ജനകീയ ആവശ്യത്തെ തുടർന്നാണ് നടപ്പാതയ്ക്കായ് ഫണ്ട് അനുവദിച്ചത്. ഇരുവശവും കൈവരി സ്ഥാപിച്ച് മനോഹരമാക്കിയ നടപ്പാത നിർമ്മിച്ചിട്ടുള്ളത്. പഞ്ചായത്ത് മെമ്പർ ഷിമ്മി തോംസൺ. ജോർജ് മുണ്ടയ്ക്കൽ, സിബി തുലാമറ്റം എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
.