തോപ്പുംപടി: കേരള ജേണലിസ്റ്റ് യൂണിയൻ കൊച്ചി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാദ്ധ്യമസ്വാതന്ത്ര്യസംരക്ഷണ സത്യാഗ്രഹ സമരം നടത്തി. തോപ്പുംപടിയിൽ നടന്ന പരിപാടിയിൽ താലൂക്ക് ഭാരവാഹി എസ്. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി പ്രസ് ക്ലബ് സെക്രട്ടറി സി.എസ്. ഷിജു, പ്രസിഡന്റ് കെ.ബി. സലാം, എം.എം. സലീം, കെ.കെ. റോഷൻകുമാർ, ആർ. ശെൽവരാജ്, കൃഷ്ണകുമാർ, ടി.സി. വിപിൻ തുടങ്ങിയവർ പ്രസംഗിച്ചു.