തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ വികസന പദ്ധതികൾ അഴിമതിയുടെ പേര് പറഞ്ഞു തടയാൻ ശ്രമിക്കുന്നതായി തൃക്കാക്കര നഗരസഭ വൈസ് ചെയർമാൻ കെ.ടി എൽദോ പറഞ്ഞു. ഇന്നലെ അധ്യക്ഷ ഉഷാപ്രവീണിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ മനക്കടവ് കുടിവെളള പദ്ധതിയുടെ കൺസൾട്ടൻസി കരാർ കേരള സ്റ്റീൽ ഇൻട്രസ്റ്റ് ഇഎൽ എന്ന കമ്പനിക്ക് നൽകാനുളള നീക്കത്തിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.പദ്ധതി ഓപ്പൺ ടെണ്ടർ വഴി നടപ്പിലാക്കിയാൽ തീരുമാനിച്ചു.
കാക്കനാട് കളക്ടറേറ്റ് സിഗ്നലിന് സമീപം റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പെർമിറ്റ് പുതുക്കാൻ നൽകിയ അപേക്ഷ കൗൺസിൽ ഒന്നടങ്കം എതിർത്തു.എന്നാൽ ടൌൺ പ്ലാനിങ്ങിൽ നിന്നും പ്ലാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും നിയമപരമായി പെർമിറ്റ് പുതുക്കാതിരിക്കാൻ കഴിയില്ലെന്നും സെക്രട്ടറി പി.എസ് ഷിബു യോഗത്തെ അറിയിച്ചു.
# ഫ്രണ്ട് ഓഫീസ് നവീകരണത്തിൽ അഴിമതി പ്രതിപക്ഷം
കോടികൾ ചിലവഴിച്ച് നഗര സഭയുടെ ഫ്രണ്ട് ഓഫീസ് നവീകരണത്തിൽ അഴിമതി ഉണ്ടെന്ന് യുഡിഎഫ് കൗൺസിലർ അജിത തങ്കപ്പൻ ആരോപിച്ചു.ചില കൗൺസിലർമാർ 10% കമ്മീഷൻ വാങ്ങിയതായും അവർ ആരോപിച്ചു.