kju
മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശവ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കെ.ജെ.യു നെടുമ്പാശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മാദ്ധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ ദേശവ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കെ.ജെ.യുവിന്റെ ആഭിമുഖ്യത്തിൽ 21 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടന്നു. നെടുമ്പാശേരിയിൽ സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ, കോതമംഗലത്ത് വൈസ് പ്രസിഡന്റ് ജോഷി അറക്കൽ, കളമശേരിയിൽ ട്രഷറർ ഷാജി ഇടപ്പള്ളി, കാക്കനാട് ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ, മൂവാറ്റുപുഴയിൽ ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ, ആലങ്ങാട് ജില്ലാ ട്രഷറർ ശശി പെരുമ്പടപ്പിൽ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.