കാലടി: ഗുരുതരമായ രോഗം ബാധിച്ചിട്ടുള്ള ബാങ്കിലെ അംഗങ്ങൾക്ക് സഹകരണ വകുപ്പിന്റെ മെമ്പർ റീലീഫ് ഫണ്ടിൽ നിന്നും ധനസഹായത്തിന് കാലടി ഫാർമേഴ്സ് ബാങ്ക് അപേക്ഷ ക്ഷണിച്ചു. ഡോക്ടറുടെ ചികിത്സ സർട്ടിഫിക്കറ്റും, കുടുംബത്തിന്റെ വാർഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തുക ലഭിക്കുക. പരാമവധി പതിനായിരം മുതൽ അൻപതിനായിരം രൂപ വരെ ലഭിക്കും. തുക തിരിച്ചടക്കേണ്ടതില്ല അപേക്ഷ ഫോറത്തോടപ്പം ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്, അംഗത്വ കാർഡിന്റെ കോപ്പി, റേഷൻ കാർഡിന്റെ കോപ്പി സഹിതം ബാങ്കിൽ അപേക്ഷ നൽകേണ്ടതാണ്. സമയപരിധി ഇല്ല. കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ അറിയിച്ചു.