1
കിസാൻ ക്രഡിറ്റ് കാർഡിന്റെ വിതരണ ഉദ്ഘാടനം കാനറാ ബാങ്ക് കാക്കനാട് ബ്രാഞ്ച് മാനേജർ മുഹമ്മദ് ഷറീഫ് ക്ഷീര കർഷകനായ എ .ആർ ഷാജിക്ക് നൽകുന്നു

തൃക്കാക്കര : കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കാർഷിക ആനുകൂല്യങ്ങളുടെ ഭാഗമായി ക്ഷീരകർഷകർക്ക് നൽകുന്ന കിസാൻ ക്രെഡിറ്റ് കാർഡിന്റെ വിതരണോദ്ഘാടനം കാനറാ ബാങ്ക് കാക്കനാട് ബ്രാഞ്ച് മാനേജർ മുഹമ്മദ് ഷറീഫ് എ .ആർ . ഷാജിക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ ചിറ്റേത്തുകര ക്ഷീരസംഘം പ്രസിഡന്റ് എം.എൻ. ഗിരി . ക്ഷീര വികസന വകുപ്പ് ഇടപ്പള്ളി ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസർ ജെ. ഷൈമ, ലത ജോണി എന്നിവർ പങ്കെടുത്തു. 160000 രൂപ വരെ പ്രവർത്തന മൂലധനമായി ഈടില്ലാതെ ബാങ്കിൽനിന്ന് ക്ഷീര കർഷകർക്ക് വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. ചിറ്റേത്തുകര ക്ഷീര സംഘത്തിലെ കർഷകർക്കാണ് കാർഡുകൾ നൽകിയത്.