തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതിനെത്തുടർന്ന് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം കുറക്കുവാനും വഴിയോരക്കച്ചവടം പൂർണമായും നിരോധിക്കുവാനും ജാഗ്രതാ സമിതിയുടെ യോഗം തീരമാനിച്ചു. കടകൾ രാവിലെ ആറു മുതൽ വൈകിട്ട് ഏഴുവരെ മാത്രമെ തുറക്കാവൂ. തുറക്കുന്ന കടകൾ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. അല്ലാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് അറിയിച്ചു.