അങ്കമാലി: തുറവൂർ ഇന്ദിരാഗാന്ധി കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള കൊവിഡ് ട്രീന്റ്മെന്റ് സെന്ററിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.റോജി എം ജോൺ എം.എൽ.എ കിറ്റുകൾ മെഡിക്കൽ സൂപ്രണ്ട് അരുൺ.ബി.കൃഷ്ണക്ക് കൈമാറി.സൊസൈറ്റി പ്രസിഡന്റ് സി.ഒ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റി, യൂത്ത് കോൺഗ്രസ് ,സാമൂഹ്യ ക്ഷേമ സഹകരണ സംഘം, ജവഹർ ബാലജനവേദി,പ്രവാസി കോൺഗ്രസ് പി.പി.ഇ കിറ്റുകൾ വിതരണം നടത്തും . രക്ഷാധികാരികളായ എം.പി മാർട്ടിൻ,വി വി വിശ്വനാഥൻ, ഹെൽത്ത് ഇൻപെക്ടർ ടി.വി ബൈജു,സെക്രട്ടറിമാരായ വി.ഡി ബാബു,കെ.പി കുരിയാച്ചൻ, ട്രഷറർ ലിജോ പുതുശ്ശേരി,വൈസ് പ്രസിഡന്റ് പോളി പാലമറ്റം, ജോ.സെക്രട്ടറി വിനോജ് വർഗീസ്, ആന്റണി തോമസ് എന്നിവർ സംസാരിച്ചു.