മൂവാറ്റുപുഴ: ഇലാഹിയ ട്രസ്റ്റിന് കീഴിൽ പേഴയ്ക്കാപ്പിള്ളിയിൽ പുതിയ പൊളിടേക്നിക് കോളേജിന് അംഗികാരം ലഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ.എം. പരീത് , ജനറൽ സെക്രട്ടറി പി.എം.അസീസ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നിലവിലുണ്ടായിരുന്ന ഇസാറ്ര് എൻജിനിയറിംഗ് കോളേജിലാണ് പുതിയ പൊളിടെക്നിക് ആരംഭിക്കുന്നത്. ഇതിനായി എ.ഐ.സി.ടി.ഇ അറുപത് സീറ്റുകൾ വീതം സിവിൽ , മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ടോണിക്സ്, കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളിലായിട്ട് മുന്നൂറ് സീറ്രുകളാണ് അനുവദിച്ചിട്ടുള്ളത്. എ.ഐ.സി.ടി.ഇ അംഗികാരം ലഭിച്ചിട്ടും സർക്കാരിന്റെ നിരാക്ഷേപ പത്രം ലഭിക്കാത്തതിനാൽ ഇലാഹിയ മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സർക്കാരിനോട് പോളിടെക്നിക്ക് തുടങ്ങുന്നതിന് ആവശ്യമായ അഫിലിയേഷൻ നൽകാനും ഇൗ അദ്ധ്യായന വർഷം മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിന് സ്റ്റേറ്ര് ബോർഡ് ഒഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ തയ്യാറാക്കുന്ന ലിസ്റ്റിൽ ഇലാഹിയ പോളിടെക്നിക്കിന്റെ പേരും ഉൾപ്പെടുത്തുവാനും ഉത്തരാവായതായി അറിയിച്ചു . കൊഴ്സുകൾ ഇൗ അദ്ധ്യാന വർഷം മുതൽ ആരംഭിക്കുമെന്നും, പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സിയാണെന്നും പറഞ്ഞു. അബൂബക്കർ , കെ.വൈ. സാദിഖ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.