പള്ളുരുത്തി: കൊവിഡിന്റെ പേരിൽ പശ്ചിമകൊച്ചിയെ ഒറ്റപ്പെടുത്താനുള്ള അധികാരികളുടെ സമീപനത്തിനെതിരെ യു.ഡി.എഫ് കൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് 12 സ്ഥലങ്ങളിൽ ഉപവാസ സമരം നടത്തി. ചെല്ലാനം, മട്ടാഞ്ചേരി ഉൾപ്പടെയുള്ള മേഖലകളിൽ അടിയന്തരസഹായം നൽകണമെന്നും നിയന്ത്രണങ്ങൾ പാലിച്ച് തൊഴിലെടുക്കാനും അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിനുമുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.പി.എച്ച്. നാസർ, എ.എം. അയൂബ്, എൻ.കെ. നാസർ, കെ.കെ. കുഞ്ഞച്ചൻ, ജോൺ പഴേരി തുടങ്ങിയവർ സംബന്ധിച്ചു. ബോട്ടുടമ അസോസിയേഷൻ സമരക്കാർക്ക് സ്വീകരണം നൽകി.