കോലഞ്ചേരി: ഐക്കരനാട് കൃഷി ഭവനിൽ തിങ്കളാഴ്ച സൗജന്യമായി പച്ചക്കറി തൈ വിതരണം നടത്തും. കുരുമുളപ്പിച്ച പ്ലാവിൻ തൈകളും വിതരണത്തിനെത്തിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ തന്നാണ്ട് കരം അടച്ച രസീതിന്റെ കോപ്പി സഹിതം കൃഷി ഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.