മണ്ണൂർ: മഴുവന്നൂർ പഞ്ചായത്തിലെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായ മണ്ണൂരിൽ ഇതുവരെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗബാധ സ്ഥിരീകരിച്ച സ്വകര്യ വെളിച്ചെണ്ണ മില്ലുടമയുടെ കുടുംബത്തിൽ നിന്ന് 4 പേരും, ഇവിടുത്തെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾക്കുമാണ് ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. പെയിന്റിംഗ് തൊഴിലാളിയ്ക്ക് നേരത്തെ പോസിറ്റീവായിരുന്നു. ഇയാളുടെ സമ്പർക്കത്തിൽ സംശയിക്കുന്ന മൂന്നു പേർക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 5 കേസുകളാണുള്ളത്. ഇതോടെ പൊലീസും,ആരോഗ്യ പ്രവർത്തകരും നിരീക്ഷണം ശക്തമാക്കി. നിരീക്ഷണത്തിൽ ഇരിക്കുന്നവർക്ക് മഴുവന്നൂർ പഞ്ചായത്തിൽ നിന്നും ആയുർവേദ മരുന്ന് സന്നദ്ധ പ്രവർത്തകർ വീടുകളിൽ എത്തിച്ചു നൽകി. ഇവിടെ ക്വാറന്റൈയിനിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതായി പരാതി ഉയരുന്നുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു.