vennala
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വെണ്ണല ബാങ്കിന്റെ കാഷ്‌ അവാർഡ് ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് കൈമാറുന്നു

കൊച്ചി: കഴിഞ്ഞ എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക്‌ വെണ്ണല സർവീസ് സഹകരണ ബാങ്ക് കാഷ് അവാർഡുകളും മെമന്റോയും നൽകി. കൗൺസിലർ സി.ഡി. വത്സലകുമാരി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അക്കൗണ്ട് തുറന്ന് അവാർഡ് തുക നിക്ഷേപിച്ച് വെണ്ണല ബാങ്കിന്റെ പാസ് ബുക്കുകൾ പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് വിതരണം ചെയ്തു. കെ.ടി. സാജൻ, ഭരണ സമിതിഅംഗങ്ങളായ കെ.ജി. സുരേന്ദ്രൻ, പി.ആർ. സാംബശിവൻ, ആശാ കലേഷ് ,സെക്രട്ടറി എം.എൻ. ലാജി എന്നിവർ സംസാരിച്ചു.