ആലുവ: കണ്ടയ്ൻമെന്റ് സോണുകളിൽ ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ചതിന് നാല് പേർക്കെതിരെ എപ്പിഡമിക് ഡിസിസ് ഓർഡിനൻസ് പ്രകാരം പൊലീസ് കേസെടുത്തു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച നാല് വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തു.
സാമൂഹ്യ അകലം പാലിക്കാത്തതിന് 176 പേർക്കെതിരെയും മാസ്ക് ധരിക്കാത്തതിന് 588 പേർക്കെതിരെയും നടപടി സ്വീകരിച്ചത്. ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് റൂറൽ ജില്ലയിൽ 28 കേസുകൾ രജിസ്റ്റർ ചെയ്തു. 9 പേരെ അറസ്റ്റ് ചെയ്തു. 6 വാഹനങ്ങൾ കണ്ടുകെട്ടി. കണ്ടയ്ൻമെന്റ് സോണുകളിൽ പൊലിസ് നിരീക്ഷണം കർശനമാക്കി. പരിശോധനക്ക് കൂടുതൽ പട്രോളിംഗ് വാഹനങ്ങൾ ഏർപ്പെടുത്തി. ക്വാറൻൈയിനിൽ കഴിയുന്നവരെ നിരീക്ഷിച്ചു വരുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.