ആലുവ: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി കാറിടിച്ച് തകർത്തു. ആലുവ ബാങ്ക് കവലയിൽ ഇന്നലെ രാവിലെ 11.15 ഓടെയാണ് അപകടം. കോയമ്പത്തൂരിൽ നിന്നും ആലുവ പെരുമ്പാവൂർ വഴി കോട്ടയത്തേക്ക് സ്റ്റീൽ റോൾ കൊണ്ട് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന തുരുത്ത് സ്വദേശി സുജാദിന്റെ കാറിന് വലതുഭാഗത്ത് വന്നിടിക്കുകയായിരുന്നു. കാറിന്റെ വലതുഭാഗം പൂർണമായും തകർന്ന് നിലയിലാണ്. കാറ് പാർക്ക് ചെയ്ത് തൊട്ടടുത്ത തുണി കടയിലേക്ക് സുജാദ് നീങ്ങിയ സമയത്താണ് അപകടം. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി പാഡ്യനെ പൊലീസ് ഉടൻ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളെ ചികിത്സക്ക് ശേഷം വിട്ടയച്ചു.