മൂവാറ്റുപുഴ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിനായി എം.ഇ.എസ് എറണാകുളം ജില്ല കമ്മിറ്റി ടിവികൾ നൽകി. പായിപ്ര ഗ്രാമ പഞ്ചായത്തിലെ പേഴയ്ക്കാപ്പിള്ളിയിൽ നൽകിയ ടിവി സെറ്റുകളുടെ വിതരണോദ്ഘാടനം എം.ഇ.എസ് താലൂക്ക് പ്രസിഡന്റ് കെ.എം. സലിം, ജനറൽ സെക്രട്ടറി മക്കാർ അബ്ദുൽ റഹ്മാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.കെ.സിദ്ദിഖ് ,സുറുമി ഉമ്മർ എം.ഇ.എസ് താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ഇക്ബാൽ , ട്രെഷറർ അഷ്‌റഫ് എന്നിവർ സംസാരിച്ചു.