കൊച്ചി: കൊവിഡ് ഭീഷണി കണക്കിലെടുത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു .രോഗം അനിയന്ത്രിതമായി പരക്കാൻ ഇതു വഴി വയ്ക്കും. പൊലീസിനെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് വിനിയോഗിക്കുമ്പോൾ രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ താറുമാറാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.ഓൺലൈൻ യോഗത്തിൽ ചെയർമാൻ അഡ്വ. തമ്പാൻ തോമസ് ,കായിക്കര ബാബു, മനോജ് ടി സാരംഗ്, ടോമി മാത്യ, അഡ്വ.എൻ.എം വർഗീസ്, എൻ.റാം, കാട്ടുകുളം ബഷീർ, കെ .ശശികുമാർ, സി .പി ജോൺ, കെ .എസ് .ജോഷി, ജോൺ പെരുവന്താനം എന്നിവർ പങ്കെടുത്തു.