അങ്കമാലി: തുറവൂർ പഞ്ചായത്തിൽ രണ്ടു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. പതിമൂന്നാം വാർഡിലും ഏഴാം വാർഡിലുമാണ് ഓരോരുത്തർക്കു കൊവിഡ് സ്ഥിരീകരിച്ചത്. മൂക്കന്നൂർ പഞ്ചായത്തിൽ കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ഡൗൺ താത്കാലികമായി പിൻവലിച്ചു. ഞായറാഴ്ചകളിലും മറ്റു ദിവസങ്ങളിലും രാവിലെ 6 മുതൽ 7 വരെ ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങൾ രാവിലെ7 മുതൽ 7 വരെയും തുറന്നു പ്രവർത്തിക്കും.