onam

പള്ളുരുത്തി: മണ്ഡലം സർവീസ് സഹകരണ ബാങ്കിൽ ഓണക്കിറ്റിനായുള്ള ഫോറം വാങ്ങാൻ തിരക്കേറിയതിനെ തുടർന്ന് പൊലീസ് എത്തി തിരക്ക് നിയന്ത്രിച്ചു. ബാങ്കിന്റെ മുണ്ടംവേലി ശാഖയിലായിരുന്നു സംഭവം.

ഒരു റേഷൻ കാർഡിന് ഒരു കിറ്റാണ് ലഭിക്കുക. ഫോറം വാങ്ങി ബോർഡംഗത്തിനെ കൊണ്ട് ഒപ്പിട്ട് വീണ്ടും ഓഫീസിൽ നൽകണം. ബാങ്കിന് 8 ശാഖകളുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ ജനം തടിച്ചുകൂടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. കണ്ടെയ്ൻമെന്റ് സോണിലെ മുഴുവൻ ആളുകൾക്കും കിറ്റ് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

ഫോറം തീർന്ന് പോയതിനെ തുടർന്നാണ് ജനം തടിച്ചുകൂടിയതെന്നും ബാങ്ക് അതിർത്തിയിൽ സ്ഥിരതാമസക്കാരായ അംഗങ്ങൾക്ക് കിറ്റുകൾ നൽകുമെന്നും ബാങ്ക് പ്രസിഡൻ്റ് ടി.കെ.വത്സൻ പറഞ്ഞു.