indepententday
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പനങ്ങാട് സൗത്ത് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ മരുന്നു വിതരണം അഡ്വ.പി.എൻ.മോഹനൻ ഹോമിയോ ഉദ്ഘാടനം ചെയ്യുന്നു.

.

പനങ്ങാട്: പനങ്ങാട് സൗത്ത് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.പി.എസ്.ആർ.എ. പ്രസിഡന്റ് എ.എ.ബഷീർ പതാകഉയർത്തി. മുൻ പ്രസിഡന്റ് അഡ്വ.പി.എൻ.മോഹനൻ ഹോമിയോ പ്രതിരോധ മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ലൈജു പിടിയേക്കൽ, ട്രഷറർ മുഹമ്മദ് സാദിഖ്,ആശാവർക്കർ രേഖ,രമേശൻ,വിമലൻ,രാജീവ് കുന്നത്ത്,ഷിബു,മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.