august-15
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ നെഹ്റുപാർക്കിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ദേശിയ പതാക ഉയർത്തുന്നു

മൂവാറ്റുപുഴ: നാടും നഗരവും സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് സ്വാതന്ത്ര്യദാനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ രാവിലെ നെഹ്റുപാർക്കിൽ നഗരസഭ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ ദേശീയ പതാക ഉയർത്തി. ചെയർപേഴ്സൺ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആശവിജയനെ ചടങ്ങിൽ ആദരിച്ചു. വെെസ് ചെയർമാൻ പി.കെ. ബാബുരാജ്, ഉപസമതി അദ്ധ്യക്ഷൻമാരായ എം.എ. സഹീർ, ഉമാമത്തസലിം, രാജി ദിലീപ്, സി.എം. സീതി, കൗൺസിലർമാരായ അബ്ദുൾ സലാം, പി.പി. നിഷ, അഡ്വ. പി. പ്രേംചന്ദ്, കെ.ബി. ബിനീഷ് കുമാർ , സെലിൻജോർജ്ജ്, നഗരസഭ സെക്രട്ടറി കൃഷ്ണ ചന്ദ് എന്നിവർ സംസാരിച്ചു. പായിപ്ര ഗവ. യു.പി സ്കൂളിൽ അദ്ധ്യാപിക സി.എൻ. കുഞ്ഞോൾ ദേശീയ പതാക ഉയർത്തി. വാർഡ് മെമ്പർ പി.എസ് ഗോപകുമാർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

പായിപ്ര എ.എം .ഇബ്രാഹിം സാഹിബ് പബ്ളിക് ലൈബ്രറിയിൽ പ്രസിഡന്റ് എം.കെ. ജോർജ് ദേശീയപതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സി.കെ. ഉണ്ണി, എം.എസ്. ശ്രീധരൻ എന്നിവർ സംസാരിച്ചു. പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയിൽ പ്രസിഡന്റ്‌ ഫൈസൽ മുണ്ടങ്ങാമറ്റം ദേശീയപതാക ഉയർത്തി. ലൈബ്രറി സെക്രട്ടറി ടി.ആർ. ഷാജു സന്ദേശം നൽകി .കല്ലൂർക്കാട് കൊസ്മോപൊളിറ്റൻ ലെെബ്രറിയിൽ ജോസ് ജേക്കബ് ദേശീയ പതാക ഉയർത്തി പായിപ്ര സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹെഡ് ഓഫീസിൽ പ്രസിഡന്റ് കെ.എസ്. റഷീദ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനാറി ഭാവന ലൈബ്രറിയിൽ പ്രസിഡന്റ് കെ.എൻ. രാജമോഹനൻ ദേശീയപതാക ഉയർത്തി. തൃക്കളത്തൂർ സഹകരണ ബാങ്കിൽ പ്രസിഡന്റ് ബാബുബേബി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. തട്ടുപറമ്പ് അക്ഷര പബ്ലിക് ലൈബ്രറിയിൽ സെക്രട്ടറി വി.എച്ച്. ഷെഫീക്ക് ദേശീയപതാക ഉയർത്തി. പായിപ്ര ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് ദേശീയപതാക ഉയർത്തി. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴി ദേശീയപതാക ഉയർത്തി. വാളകം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ലീല ബാബുവും മാറാടി ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ലതാശിവനും മഞ്ഞള്ളൂർ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് എൻ.ജെ. ജോർജും ആരക്കുഴ ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സാബു പൊതൂർ , കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് സീന സണ്ണിയും ആയവന ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് റെബി ജോസ് എന്നിവർ ദേശീയ പതാക ഉയർത്തി.

കേരള വ്യാപാരി വ്യവസായ ഏകോപന സമതി പേഴക്കാപ്പിള്ളി യൂണീറ്റ് പ്രസിഡന്റ് പി.എ കബീർ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കങ്ങൽ മൂവാറ്റുപുഴ വ്യാപാര ഭവനിൽ ദേശീയ പതാക ഉയർത്തി.