ആലുവ: കൊവിഡ് ആശങ്കയിലും സാമൂഹ്യ അകലം പാലിച്ച് നാടും നഗരവും 74 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആലുവ അർബൻ സഹകരണ ബാങ്കിനു മുന്നിൽ ബാങ്ക് ചെർമാനും, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബി.എ. അബ്ദുൾ മുത്തലിബ് ദേശീയ പതാക ഉയർത്തി. വൈസ് ചെയർമാൻ ജോസി പി. ആൻഡ്രൂസ്, മുനിസിപ്പൽ കൗൺസിലർ വി. ചന്ദ്രൻ, ജോണി ഉറുമീസ് എന്നിവർ സംസാരിച്ചു. ആലുവ എഫ്.ബി.ഒ എ സെന്ററിൽ പ്രസിഡന്റ് ആർ. അനീഷ് കുമാർ പതാക ഉയർത്തി. ജനറൽ സെക്രട്ടറി പി. അനിത സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറിയിൽ പ്രസിഡന്റ് പി.സി. സതീഷ് കുമാർ പതാക ഉയർത്തി. സെക്രട്ടറി കെ.പി. അശോകൻ സന്ദേശം നൽകി.
സി.പി.ഐ ആലുവ മണ്ഡലം കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എ. ഷംസുദീൻ പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി പി.എ. അബ്ദുൾകരിം, പി.വി. അൻവർ, വർഗീസ് കൊള്ളന്നൂർ, പി.എം. ഫിറോസ്, പി.എ. അൻസാരി, എം. രാജൻ എന്നിവർ പങ്കെടുത്തു. ചുണങ്ങംവേലി രാജഗിരി ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ എടത്തല പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ പി.ജെ. നോബിൾ പതാക ഉയർത്തി. രാജഗിരി സെക്യൂരിറ്റി ജനറൽ മാനേജർ എം.എൻ. ഗോപിനാഥൻ പിള്ള സംസാരിച്ചു.
രാജഗിരി ടാക്‌സി സ്റ്റാൻഡിൽ ഐ.എൻ.ടി.യു.സി നേതാവ് പി.വി. എൽദോസ് പതാക ഉയർത്തി. തോട്ടുമുഖം വൈ.എം.സി.എയിൽ പ്രോജക്ട് ചെയർമാൻ ഷാജി കുര്യൻ പതാക ഉയർത്തി. കൺവീനർ വർഗ്ഗീസ് അലക്‌സാണ്ടർ, പി. സാം റോബർട്ട് സംസാരിച്ചു.
എൻ.സി.പി നൊച്ചിമയിൽ സംഘടിപ്പിച്ച ചടങ്ങ് എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. അനൂബ് നൊച്ചിമ, അബ്ദുൾ ജബ്ബാർ, ഷെർബിൻ കൊറയ, അഷ്‌കർ സലാം, ഹാരിസ് മിയ എന്നിവർ പങ്കെടുത്തു. എൻ.സി.പി ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ മനോജ് പട്ടാട് പതാക ഉയർത്തി. രാജു തോമസ്, റോയി കെ, ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.
ആലുവയിലെ കൊവിഡ് സെന്ററിൽ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും മധുരപലഹാരം നൽകി യൂത്ത് കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് മുൻസിപ്പൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഖിൽ ജിഷ്ണുവിന് കൊവിഡ് സെന്ററിലേക്കുള്ള മധുരപലഹാരം കൈമാറി. എം.എ. ഹാരിസ്, കെ.എസ്. മുഹമ്മദ് ഷെഫീക്, പോൾ സേവ്യർ എന്നിവർ പങ്കെടുത്തു. എടത്തല എസ്.ടി.യു എട്ടേക്കർ ഓഫിസിനു മുന്നിൽ യു.ഡി.എഫ് ആലുവ നിയോജക മണ്ഡലം കൺവീനർ എം.കെ.എ. ലത്തീഫ് ദേശീയപതാക ഉയർത്തി. പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയിൽ പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പതാക ഉയർത്തി. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, പി. ശശിധരൻനായർ, ഡോ.എം.പി. വാസുദേവൻ നമ്പൂതിരി, സി.കെ. ബാബു,കെ.എം. മുഹമ്മദ് അൻവർ, ബി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കേരള കോൺഗ്രസ് (ജേക്കബ്) നിയോജകമണ്ഡലം കമ്മിറ്റി വീരമൃത്യം വരിച്ച ധീരജവാൻമാർക്ക് പ്രണാമം അർപ്പിച്ച് ചിരാതുകൾ തെളിയിച്ചു. വി എം.എ. കാസിം പുഷ്പാർച്ചന നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു. ആർ. ദിനേശ്, എം.കെ. ഷൗഖത്തലി, സന്തോഷ് മാത്യു എന്നിവർ പങ്കെടുത്തു.
നെടുമ്പാശേരിയിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്ത്നങ്ങൾക്ക് നേതൃത്വം നൽകുന്ന ആരോഗ്യപ്രവർത്തകർ, പൊലീസ്, ഫയർഫോഴ്‌സ്, സന്നദ്ധപ്രവർത്തകർ, ആശാവർക്കർമാർ തുടങ്ങിയവരെ അൻവർ സാദത്ത് എം.എൽ.എ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് ദേശീയ പുരസ്‌കാരം നേടിയ കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി എന്നിവരെ ആദരിച്ചു.