കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സ്യത്തൊഴിലാളികളോട് കാണിക്കുന്ന അവഗണനക്കെതിരെ സംസ്ഥാന വ്യാപകമായി ധീവര സഭ ഉപവാസസമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി മേഖലയിൽ കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും 5000രൂപ വീതം ധനസഹായവും ആവശ്യസാധങ്ങളുടെ കിറ്റ് എന്നിവ വിതരണം ചെയ്യുക, സംസ്ഥാന സർക്കാരിന്റെ മത്സ്യബന്ധന വിപണന മാർഗരേഖ ഭേദഗതി ചെയ്യുക, അയൽ സംസ്ഥാനത്തുനിന്നും മത്സ്യം കൊണ്ട് വരുന്നത് നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസ സമരം നടത്തിയത്. പി.കെ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ ടി.കെ. സോമനാഥൻ, കെ.കെ. തമ്പി, കെ.വി. സാബു, എ.വി. ഷാജി, സുഗതൻ, പി.എസ്. ഷമി എന്നിവർ പങ്കെടുത്തു.