കൊച്ചി: വിധിയാൽ വീണുപോയവരും സമൂഹത്തിന്റെ പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ ഭിന്നശേഷി സമൂഹത്തെ രാഷ്ട്രപുനർ നിർമ്മാണത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്തണമെന്ന് പ്രൊഫ.എം.കെ സാനു അഭിപ്രായപ്പെട്ടു. ഭിന്നശേഷി സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന തണൽ പരിവാർ സംസ്ഥാന കമ്മിറ്റി രാഷ്ട്രപുനർ നിർമ്മാണത്തിൽ ഭിന്നശേഷി സമൂഹത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേണൽ പത്മനാഭൻ, ഡോ.കെ.വനജ, ഡോ.എം.ആർ.നായർ, ടി.സി. റഫീഖ്, ഓണമ്പിള്ളി മുഹമ്മദാലി ഹാജി, കെ.എം.ഷാജി എന്നിവർ ഓൺലൈൻ സന്ദേശം നൽകി. സംസ്ഥാന പ്രസിഡന്റ് അംബികശശി അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.എം.നാസർ, വൈസ് പ്രസിഡന്റ് ബേബി വായ്ക്കര, സ്മിതബിനു, എം.ബി.പ്രകാശ് തുടങ്ങിയവർ സംസാരിച്ചു.