മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം എൽദോഎബ്രാഹാം എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ചിത്രകാരൻ കെ.കെ. കുമാരൻ വരച്ച തകഴിയുടെ ചിത്രവും, 9-ാംക്ലാസ് വിദ്യാർത്ഥിനിയും ചിത്രകാരിയുമായ ദിയ നൗഫൽ വരച്ച ബഷീർ ചിത്രവും എം.എൽ.എ ഏറ്രുവാങ്ങി. ലൈബ്രറി പ്രസിഡന്റ് എം.എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ​
എം.എം. ആലീസാഹിബ് സ്മാരക ഹാളിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ.ഏലിയാസും, പഠന മുറിയുടെ ഉദ്ഘാടനം പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്. റഷീദും, റീഡിംഗ് റൂമിന്റെ ഉദാഘാടനം വാർഡ് മെമ്പർ മറിയം ബീവിയും, ലെെഫ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ല ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രനും നിർവഹിച്ചു. ലൈബ്രറി കൗൺസിലിൽ അഫിലിയേഷനുള്ള ലൈബ്രറി നിയമാവലിയും അപേക്ഷയും താലൂക്ക് ലൈബ്രറി കൗൺയിൽ സെക്രട്ടറി സി.കെ. ഉണ്ണി ഏറ്രുവാങ്ങി. ലൈബ്രറി ജോയിന്റ് സെക്രട്ടറി ഇ.എ. നൗഫൽ,സീനത്ത് മീരാൻ എന്നിവർ സംസാരിച്ചു.