കൊച്ചി: കേരള ഫിഷറീസ്‌ സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) നടന്ന സ്വാതന്ത്യദിനാഘോഷത്തിൽ രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ പതാക ഉയർത്തി. ഫിഷറീസ് ഡീൻ ഡോ.റിജി ജോൺ.കെ, ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ള, എൻ.സി.സി ഓഫീസർ ഡോ.ചിരഞ്ജീവി പ്രധാൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് നടന്ന യോഗത്തിൽ കൊവിഡ് പ്രതിരോധ പോരാളികളും പനങ്ങാട് പ്രൈമറി ഹെൽത്ത് സെന്റർ ജീവനക്കാരുമായ ഡോ.സിസില അലി (മെഡിക്കൽ ഓഫീസർ), ബിജു കെ.കെ (ഹെൽത്ത് ഇൻസ്‌പെക്ടർ), പ്രശാന്ത് പി.ആർ (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ) എന്നിവരെ ആദരിച്ചു. ഇവർക്കുള്ള കുഫോസ് ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ഉപഹാരം രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ കൈമാറി.