kju
കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു.) മൂവാറ്റുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ആക്രമണത്തിലും നിലപാടുകളിലും പ്രതിഷേധിച്ച് മൂവാറ്റുപുഴ പ്രസ് ക്ലബ്ബിന് മുന്നിൽ നടന്ന സത്യാഗ്രഹ സമരം ജില്ല പ്രസിഡന്റ് സുനീഷ് മണ്ണത്തൂർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയന്റെ ആഹ്വാനമനുസരിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു.) മൂവാറ്റുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെ നടക്കുന്ന ആക്രമണത്തിലും നിലപാടുകളിലും പ്രതിഷേധിച്ച് മൂവാറ്റുപുഴ പ്രസ് ക്ലബ്ബിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തി.പ്രതിഷേധ സമരം കെ.ജെ.യു. എറണാകുളം ജില്ലാ സെക്രട്ടറി സുനീഷ് മണ്ണത്തൂർ ഉദ്ഘാടനം ചെയ്തു. കെ.ജെ.യു. താലൂക്ക് പ്രസിഡന്റ് അബ്ബാസ് ഇടപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ഭാരവാഹികളായ കെ.എം.ഫൈസൽ, മനു മോഹൻ, ഗോകുൽ കൃഷ്ണൻ, വിദ്യാ വേണു, എന്നിവർ സംസാരിച്ചു.