അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ പി.എസ്.സി. ഓൺലൈൻ കോച്ചിംഗ് ക്ലാസുകളുടെ ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഗൂഗിൽ മീറ്റ് സംവിധാനത്തിൽ ഓൺ ലൈനായിട്ടായിരുന്നു ഉദ്ഘാടനം .കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മത്സരപരീക്ഷകളുടെ പരിശീലനത്തിന്റെ ഘടനയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി. എം. വർഗീസ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് വത്സസേവ്യർ, സ്ഥിരം സമിതി അദ്ധ്യക്ഷ റെന്നി ജോസ്, അംഗങ്ങളായ എൽസി വർഗീസ്, വനജ സദാനന്ദൻ, ബി. ഡി. ഒ. അജയ്, പ്ലാനിംഗ് ഓഫീസർ എ. വി. പ്രദീപ്, ഫാക്കൽറ്റി ഹെഡ് വിമൽ വിദ്യാധരൻ എന്നിവർ സംസാരിച്ചു. പ്രശസ്ത സിവിൽ സർവീസ് പരിശീലനകനും തിരുവനന്തപുരം എഡ്യൂസോൺ അക്കാഡമി ഡയറക്ടറുമായ ജിജോ മാത്യു ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.