മൂവാറ്റുപുഴ: സ്വാതന്ത്ര്യ ദിനത്തിൽ മൂവാറ്റുപുഴ ലയൺസ് ക്ലബ്ബിലെ ലയണസ് ഫോറം അംഗങ്ങൾ കാവക്കാട് സെന്റ് ജോർജ് ജ്യോതി ഭവനിലെ വൃദ്ധസദനം സന്ദർശിച്ചു. വൃദ്ധസദനിലെ അന്തേവാസികൾക്ക് കൈത്താങ്ങായി അവശ്യസാധനങ്ങൾ കെെമാറി. പാവങ്ങൾക്ക് കൈത്താങ്ങെന്ന പ്രൊജക്ടിന്റെ ഭാഗമായാണ് വൃദ്ധസദനിലേക്ക് സഹായം നൽകിയത് . ലയണസ് ഫോറം ഭാരവാഹികളായ നീന സജീവും ,സിന്ധു വിജുവും ചേർന്നാണ് അന്തേവാസികൾക്ക് അവശ്യസാധനങ്ങൾ കൈമാറിയത്. ലയണസ് ഫോറംസീനിയർ അംഗങ്ങളായ ഹേമ വിജയൻ ,ജയ ബാലചന്ദ്രൻ, ലിസ മുണ്ടക്കൽ, വിജു ചക്കാലക്കൻ ബിജു കെ തോമസ് ,ബാലചന്ദ്രൻ നായർ ,ടോമി മുണ്ടക്കൽ എന്നിവർ വർ ചടങ്ങിൽ പങ്കെടുത്തു.