തൃപ്പൂണിത്തുറ: കൊവിഡ് വ്യാപന ഭീഷണി നിനലിൽക്കുന്ന സാഹചര്യത്തിൽ ഇക്കുറി അത്താഘോഷം ഉണ്ടാകില്ലെന്ന് തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി കേരളകൗമുദിയോട് പറഞ്ഞു.നഗരസഭയുടെ പല ഭാഗങ്ങളും മൈക്രോ കണ്ടെയ്ൻമെന്റ് സോണാണ്.പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കേണ്ട സമയം കൂടിയായതിനാലാണ് ആഘോഷം ഇക്കുറി വേണ്ടെന്നു വയ്ക്കുന്നത്. മറ്റു ചടങ്ങുകളും ഉണ്ടാകില്ലെന്ന് ചെയർപേഴ്സൺ പറഞ്ഞു.