കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം പോണേക്കര ഏരിയ കമ്മിറ്റി വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. പോണേക്കര എസ്.എൻ.ഡി.പി. ശാഖായോഗം പ്രസിഡന്റ് എം.എസ്. സുഗുണൻ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണം നിർവഹിച്ചു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. എസ്.എൻ ഡി പി ശാഖായോഗം വൈസ് പ്രസിഡന്റ് പി.ബി. ഹനിതകുമാർ മാസ്‌ക് വിതരണം ചെയ്തു.
'ഭാരതീയ സ്വാതന്ത്ര്യ ദിനം' എന്ന വിഷയത്തിൽ വിദ്യാർത്ഥികളായ കൃഷ്ണപ്രിയ, ശങ്കരി എം.എസ് എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡന്റ് എം.ആർ അനിൽകുമാർ,ഡിവിഷൻ കമ്മിറ്റി സെക്രട്ടറി ഡി.എസ്. സുനിൽകുമാർ,ഏരിയ കമ്മിറ്റി ഭാരവാഹികളായ എം.പി. വിക്രമൻ, എ.കെ സജീവൻ, പി.എസ്. ദിലീപ് എന്നിവർ സംസാരിച്ചു.