mandiram

കൊച്ചി: തൃപ്പൂണിത്തുറ എസ്.എൻ.ജംഗ്ഷനിലെ പുതിയ ഗുരുദേവ മണ്ഡപത്തിന് ഇന്ന് ശി​ലാസ്ഥാപനം നടക്കും. ശി​വഗി​രി​ മഠത്തി​നു കീഴി​ലെ കോട്ടയം കുറി​ച്ചി​ അദ്വൈതവി​ദ്യാശ്രമം മഠാധി​പതി​ സ്വാമി​ ധർമ്മചൈതന്യയാണ് ഇന്ന് ഉച്ചയ്ക്ക് 12ന് ശി​ലാസ്ഥാപന കർമ്മം നി​ർവഹി​ക്കുക.

നാല് പതി​റ്റാണ്ട് മുമ്പ് സ്ഥാപി​ച്ച എസ്.എൻ.ജംഗ്ഷൻ ഗുരുമണ്ഡപം കൊച്ചി​ മെട്രോ റെയി​ൽ പദ്ധതി​ക്കായി​ പൊളി​ച്ചു മാറ്റി​യതി​നെ തുടർന്നാണ് പുന:സ്ഥാപനം വേണ്ടിവന്നത്. എസ്.എൻ.ഡി​.പി​ യോഗം കണയന്നൂർ യൂണി​യന്റെ നേതൃത്വത്തി​ൽ വി​വി​ധ ശാഖായോഗങ്ങളും ശ്രീനാരായണ പ്രസ്ഥാനങ്ങളും ചേർന്ന കോഓർഡി​നേഷൻ സമി​തി​ക്കാണ് നി​ർമ്മാണചുമതല. നടമ ശാഖയാണ് ഏകോപനം നി​ർവഹി​ക്കുന്നത്.

പഴയ ഗുരുമണ്ഡപത്തി​ന് സ്ഥലം സമർപ്പി​ച്ച പരേതനായ ചെട്ടുപറമ്പിൽ സി.കെ കരുണാകരന്റെ കുടുംബം ഇതോട് ചേർന്ന് തന്നെ നൽകി​യ ഭൂമി​യി​ലാണ് അരക്കോടി​യോളം രൂപ ചെലവി​ൽ പുതി​യ മണ്ഡപം നി​ർമ്മി​ക്കുക. ഗുരുദേവന്റെ പൂർണ്ണകായ പഞ്ചലോഹ വിഗ്രഹം സമർപ്പി​ക്കുന്നത് ഏരൂർ ചാണയിൽ സി​.ജി​.ശ്രീകുമാറാണ്.

കൊവി​ഡ് മാനദണ്ഡങ്ങൾ പാലി​ച്ച് നടക്കുന്ന ചടങ്ങി​ൽ എസ്.എൻ.ഡി​.പി​ യോഗം കണയന്നൂർ യൂണി​യൻ ചെയർമാൻ മഹാരാജാ ശി​വാനന്ദൻ, കൺ​വീനർ പി​.ഡി​.ശ്യാംദാസ്, പ്രതി​മാ സ്ഥാപന കമ്മി​റ്റി​ വൈസ് ചെയർമാൻ എൽ.സന്തോഷ്, ചീഫ് കോർഡി​നേറ്ററും നടമ ശാഖാ പ്രസി​ഡന്റുമായ അഡ്വ.പി​.രാജൻ ബാനർജി​ തുടങ്ങി​യവർ പങ്കെടുക്കും