തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മാർക്കറ്റിൽ ഒരു കടയിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മാർക്കറ്റ് താത്കാലികമായി അടച്ചതായി നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. കടയിലെ മറ്റു ജീവനക്കാരെ നിരീക്ഷണത്തിലാക്കി.ഇവരുടെ സമ്പർക്കപ്പട്ടിക ആരോഗ്യയ വകുപ്പ് തയ്യാറാക്കി വരുന്നു.അതേസമയം നഗരസഭ 23-ാം വാർഡിൽ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ലക്ഷം വീട് പരിസരം മൈക്രോ കണ്ടെയ്ൻമെന്റ് സോണായി.