പറവൂർ: കേരള, ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റും രാജസ്ഥാൻ എൻ.സി.സി ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഏക്ഭാരത് ശ്രേഷ്ഠ ഭാരത് ഓൺലൈൻ ക്യാമ്പ് ആരംഭിച്ചു. രാജസ്ഥാൻ ഡയറക്ടറേറ്റ് ആതിഥേയത്വം വഹിക്കുന്ന ക്യാമ്പിൽ ഇരുസംസ്ഥാനങ്ങളിൽ നിന്നുമായി 200 എൻ.സി.സി കേഡറ്റുകൾ പങ്കെടുക്കുന്നു. ഇരുസംസ്ഥാനങ്ങളിലെയും ചരിത്രം, ഭൂമിശാസ്ത്രം, സമ്പത്ത് വ്യവസ്ഥ, കൃഷി, ഭക്ഷണ രീതികൾ, ശാസ്ത്രജ്ഞർ എന്നീ വിഷയങ്ങളിൽ കേഡറ്റുകളുടെ ഓൺലൈൻ അവതരണം ഉണ്ടാകും. കേഡറ്റുകൾ വീടുകളിൽ നിന്ന് അവതരിപ്പിക്കുന്ന നൃത്ത - സംഗീതപരിപാടികളും ഓൺലൈൻ ചർച്ചകളും ക്യാമ്പിന്റെ ഭാഗമായുണ്ട്.