നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ഇന്ന്
രാവിലെ 9. 30ന് അത്താണി പുത്തൻത്തോട്ടിലുള്ള മർച്ചന്റ്‌സ് ടവറിൽ അസി. രജിസ്ട്രാർ സി.എക്‌സ്. ഗീത ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി രജിസ്ട്രാർ എൻ. വിജയകുമാർ ആദ്യ ഡെപ്പോസിറ്റ് സ്വീകരിക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ ലോക്കർ ഉദ്ഘാടനവും നിർവഹിക്കുമെന്ന് സംഘം പ്രസിഡന്റ് സി.പി. തരിയൻ, സെക്രട്ടറി കെ. ജെ. പോൾസൻ എന്നിവർ അറിയിച്ചു.
2015 ആഗസ്റ്റ് 17ന് ചെങ്ങമനാട് കേന്ദ്രീകരിച്ചാണ് സൊസൈറ്റി പ്രവർത്തനമാരംഭിച്ചത്. തുടർച്ചയായി അഞ്ചു വർഷവും സഹകാരികൾക്ക് ഡിവിഡന്റ് നൽകി. മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2019ൽ സംഘത്തിന് ക്ലാസ് 1 ബാങ്ക് പദവി ലഭിച്ചു. അംഗങ്ങൾക്കായി നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നുണ്ട്.