കോലഞ്ചേരി: നെല്ലാട് കിൻഫ്രയിലെ ബീകെ ഫോംസ് കമ്പനിയിൽ തീ പിടുത്തം. കമ്പനി പൂർണ്ണമായും കത്തിയമർന്നു. ഒന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളിയാഴ്ച രാത്രി 12.30 ഓടെയാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്.
ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി 11 ഫയർഫോഴ്‌സ് എൻജിനുകൾ പുലർച്ച വരെ ഭഗീരഥ പ്രയത്‌നം നടത്തിയാണ് തീ അണച്ചത് .കമ്പനിയുടെ സമീപത്ത് പ്‌ളെവുഡ് നിർമ്മാണത്തിനുള്ള അസംസ്‌കൃത സാധനങ്ങൾ നിർമ്മിക്കുന്ന കമ്പനിയുമുണ്ട്. തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
ജില്ലാ ഫയർഫോഴ്സ് ഓഫീസർ എ.എസ് ജോജിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.