തോപ്പുംപടി: തോപ്പുംപടി മുതൽ ഫോർട്ടുകൊച്ചി വരെയുള്ളകൊവിഡ് രോഗികളുടെ കണക്കുകൾ വ്യക്തമല്ലെന്ന് നഗരസഭാംഗങ്ങൾ. അടച്ചു പൂട്ടുന്ന വഴികൾ കാണിച്ചു കൊടുക്കുന്നതിനു വേണ്ടി മാത്രമാണ് അധികാരികൾ കൗൺസിലർമാരെ സമീപിക്കുന്നതെന്നും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തുന്നില്ലെന്നുമാണ് ഇവരുടെ പരാതി​.

കൊച്ചിയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്ത ദിവസം മുതൽ കഴിഞ്ഞ ശനിയാഴ്ച വരെ 365 കേസുകളാണ് ഉള്ളത്. ഇതിൽ 187 പേർ രോഗമുക്തി നേടി​. നാല് പേർ മരി​ച്ചു. ബാക്കി 174 രോഗികളുണ്ട്.

18 വാർഡുകളുള്ള ഈ മേഖലയി​ൽ രോഗമുക്തി നേടിയവരുടെ കണക്കുകൾ പുറത്തു വിടുന്നില്ലെന്നാണ് ആക്ഷേപം. അയ്യായിരം മുതൽ പതിനായിരം വരെയാണ് ഓരോ ഡിവിഷനിലും ജനസംഖ്യ. പ്രത്യേക സ്ഥലത്ത് മാത്രമാണ് രോഗവ്യാപനം. മൊത്തം അടച്ചിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യം.