പറവൂർ: കനിവ് പാലിയേറ്റീവ് കെയറിന് കീഴിലുള്ള കിടപ്പു രോഗികൾക്ക് തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് വെൽഫെയർ സൊസൈറ്റിയും, തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫെഡറേഷനും ചേർന്ന് പുതപ്പുകൾ നൽകി. യൂണിയൻ പ്രസിഡന്റ് ജി. ജയശങ്കറിൽ നിന്നും കനിവ് സെക്രട്ടറി എൻ.എസ്. അനിൽകുമാറിന് ഏറ്റുവാങ്ങി. പി.ഡി. ഉദയൻ, ചേന്ദമംഗലം രഘു, കെ.കെ. പത്മനാഭൻ, എം.ആർ. ഷാജി തുടങ്ങിയവർ പങ്കെടുത്തു.