anwarsadath-mla
വിദ്യാർത്ഥികൾക്ക് അൻവർ സാദത്ത് എം.എൽ.എയുടെ 'ഒപ്പമുണ്ട് ഞാനും പദ്ധതി' പ്രകാരം ടാബ് വിതരണം ചെയ്യുന്നു

ആലുവ: വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായവുമായി അൻവർ സാദത്ത് എം.എൽ.എ. 'ഒപ്പമുണ്ട് ഞാനും പദ്ധതി' പ്രകാരം കീഴ്മാട് പഞ്ചായത്ത് മൂന്നാം വാർഡിൽ വിധവയായ സതി കുഞ്ഞന്റെ മകനും ഓട്ടോ തൊഴിലാളിയായ റഷീദിന്റെ മകൻ, കൂലിപ്പണിക്കാരനായ മണിയുടെ മകൻ എന്നിവർക്ക് ടാബ് സമ്മാനിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ജെ. സുനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.എ. മുജീബ്, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം.ഐ ഇസ്മായിൽ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി വി.ആർ. രാംലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേശൻ കാവലൻ, അൽഅമീൻ, അൻസാരി എന്നിവർ പങ്കെടുത്തു.