പറവൂർ : പ്രതിസന്ധി നേരിടുന്ന കൈത്തറി മേഖലക്ക് സമാശ്വാസമേകി പറവൂർ സഹകരണ ബാങ്ക് കൈത്തറിക്കൊരു കൈത്താങ്ങ് വായ്പാ വിതരണം ആരംഭിച്ചു.നഗരസഭ കൗൺസിലർ കെ.ജി. ഹരിദാസിന് കൂപ്പൺ കൈമാറി ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ടി.എസ്. ബേബി, ടി.വി. നിഥിൻ, വി.എസ്. ഷഡാനന്ദൻ, എം.പി. ഏഞ്ചൽസ്, എം.എ. വിദ്യാസാഗർ, കെ.ബി. ചന്ദ്രബോസ് തുടങ്ങിയവർ പങ്കെടുത്തു. അംഗങ്ങൾക്ക് ആയിരം രൂപയുടെ കൈത്തറി വായ്പ വാങ്ങുന്ന അംഗങ്ങൾക്ക് 2000 രൂപയുടെ വസ്ത്രങ്ങൾ ലഭിക്കുന്നതാണ് പദ്ധതി.