വൈപ്പിൻ: ഒറ്റമുറി വാടക വീട്ടിൽ ദാരിദ്ര്യത്തോട് പൊരുതി എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസോടെ വിജയിച്ച കുട്ടിക്ക് തുടർപഠനത്തിനായി ഒ.ബി.സി കോൺഗ്രസ് പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റി ചെയർമാൻ പി.എ നോബൽകുമാർ മൊബൈൽഫോൺ നൽകി. പള്ളിപ്പുറം പഞ്ചായത്ത് 14ാം വാർഡിൽ ചെറായിയിലെ കൂലിപ്പണിക്കാരനായ മാതാപിതാക്കളുടെ മകളാണ് ഹൃദ്യ. ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ് .അദ്ധ്യാപിക കവിത, പി.ടി.എ ചെയർപേഴ്‌സൺ സൗമ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മൊബൈൽ കൈമാറിയത്.