കോലഞ്ചേരി: കോൺഗ്രസ് തൃക്കളത്തൂരിൽ സംഘടിപ്പിച്ച സ്വാതന്ത്റ്യ ദിനാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി ജോയി ദേശീയ പതാക ഉയർത്തി. പി. എം തമ്പി,എൻ.സി പൗലോസ്,കെ.വി അനീഷ് കുമാർ, ജോബിൻ പോൾ എന്നിവർ സംസാരിച്ചു.

വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ സ്വാതന്ത്റ്യ ദിനാഘോഷത്തിൽ ഹെഡ്മിസ്ട്രസ് അനിത കെ.നായർ പതാക ഉയർത്തി. പ്രിൻസിപ്പൽ ബിജു കുമാർ, പി.ടി.എ പ്രസിഡന്റ് എം.ടി. ജോയി, ജീമോൾ.കെ.ജോർജ് എന്നിവർ സംസാരിച്ചു.