നെടുമ്പാശേരി: വൃക്ക തകരാറിലായ ഗൃഹനാഥൻ ചികിത്സ തേടുന്നു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ മേക്കാട് കാരക്കാട്ടുകുന്ന് ചെരിയംപറമ്പിൽ വീട്ടിൽ സുനിൽ (48) ആണ് സഹായം തേടുന്നത്. സൈക്കിളിൽ മത്സ്യം വിറ്റ് ഉപജീവനം നടത്തിയിരുന്ന സുനിൽ ഒരു വർഷമായി ചികിത്സയിലാണ്.ദേഹമാസകലം നീരും ശ്വാസംമുട്ടും വന്ന് ആശുപത്രിയിൽ ചെന്നപ്പോഴാണ് വൃക്കയുടെ തകരാർ കണ്ടെത്തിയത്. അന്നുമുതൽ ചികിത്സ തുടങ്ങിയതാണ്.ഇപ്പോൾ ഒരുമാസം മുവായിരം രൂപയുടെ മരുന്ന് വേണം. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഡയാലിസ് ചെയ്യണം.പലരുടെയും സഹായത്തോടെയാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇനിയും പണം കണ്ടെത്താൻ ഒരു മാർഗവുമില്ലാത്ത അവസ്ഥയാണ്.രോഗികളായ അച്ഛനും അമ്മയും ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങുന്നതാണ് സുനിലിന്റെ കുടുംബം. അഞ്ചു സെന്റ് സ്ഥലവും ചെറിയൊരു ഓടിട്ട പുരയും മാത്രമേ ഇവർക്കുള്ളൂ.
സുനിലിനെ സഹായിക്കാൻ വാർഡ് മെമ്പർ സി.പി.ഷാജിയുടെ നേതൃത്വത്തിൽ ചികിത്സാസഹായ സമിതി രൂപീകരിച്ചു. സുനിലിന്റെ പേരിൽ ഇന്ത്യൻ ബാങ്കിന്റെ ആലുവ ശാഖയിൽ അകൗണ്ട് തുടങ്ങി.വിലാസം:സി.ജി. സുനിൽ, ചെരിയംപറമ്പിൽ. വീട്,മേക്കാട്.പി.ഓ.പിൻ 683589. ഫോൺ: 8547844729.
അക്കൗണ്ട് നമ്പർ 791079489 IFSC കോഡ് IDIB000A014.