നെടുമ്പാശേരി: ചികിത്സ തേടിയെത്തിയ വ്യക്തിയ്ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ച സ്വകാര്യ ആശുപത്രി തുറന്നു. കുന്നുകര കെ.പി.കെ.എം ആശുപത്രിയാണ് ഇന്നലെ മുതൽ വീണ്ടും പ്രവർത്തനമാരംഭിച്ചത്.
കൊവിഡ് രോഗി എത്തിയതിനെ തുടർന്ന് കഴിഞ്ഞ ഒന്നിനാണ് ആശുപത്രി അടച്ചത്. തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെയും പഞ്ചായത്ത് അധികൃതരുടെയും നിർദ്ദേശ പ്രകാരം ഡോ. ഇന്ദുകുമാറും മറ്റ് ജീവനക്കാരും നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണശേഷം ഡോക്ടർക്കും ജീവനക്കാർക്കും നടത്തിയ കൊവിഡ് ടെസ്റ്റ് നെഗറ്റീവായതിനെ തുടർന്ന് ആശുപത്രി രണ്ട് വട്ടം അണുനശീകരണ പ്രക്രിയകൾ പൂർത്തിയാക്കിയയാണ് തുറന്നത്.